ലോകത്തിലെ 48 രാജ്യങ്ങളിലേക്ക് കുവൈത്തികൾക്ക് ഓൺ അറൈവല്‍ വിസ.

  • 02/08/2021

കുവൈത്ത് സിറ്റി: ലോകത്തിലെ 48 രാജ്യങ്ങളിലേക്ക് കുവൈത്തികൾക്ക് ഓൺ അറൈവല്‍ വിസ ലഭിക്കും.  ഇവിടേയ്ക്ക് യാത്ര ചെയ്യാൻ പാസ്പോർട്ട് മാത്രം മതിയാകും. ഒമ്പത് യൂറോപ്യന്‍ രാജ്യങ്ങള്‍, ഓസ്ട്രേലിയയും അയല്‍ രാജ്യങ്ങളുമായ മൂന്നെണ്ണം, ആറ് ഏഷ്യന്‍ രാജ്യങ്ങള്‍, നാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍, 12 അമേരിക്കന്‍ രാജ്യങ്ങള്‍, 14 അറബ് രാജ്യങ്ങള്‍ എന്നിങ്ങനെയാണ് കുവൈത്തികള്‍ക്ക് ഓണ്‍ അറൈവല്‍ വിസ നല്‍കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ ആനുകാലിക ബുള്ളറ്റിനില്‍ കുവൈത്തികള്‍ക്ക് ഓണ്‍ അറൈവല്‍ വിസ നല്‍കുന്ന രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 

എംബസിയിലൂടെ എന്‍ട്രി വിസ നേടിയാല്‍ 203 രാജ്യങ്ങളിലേക്ക് കുവൈത്തികള്‍ക്ക് പ്രവേശിക്കാം. 40 രാജ്യങ്ങള്‍ അവരുടെ എയര്‍പോര്‍ട്ടില്‍ നിന്നോ വെബ്സൈറ്റില്‍ നിന്നോ എന്‍ട്രി വിസ നേടണമെന്ന നിബന്ധന വച്ചിട്ടുണ്ട്. 115 രാജ്യങ്ങളിലേക്ക് അവരുടെ എംബസികളില്‍ നിന്ന് വിസ നേടിയാല്‍ മതിയാകും.

Related News