പുതിയ യാത്രാ നിയന്ത്രണങ്ങളും വെല്ലുവിളികളും; ഇന്ന് മന്ത്രിസഭ ചര്‍ച്ച ചെയ്യും, പ്രതീക്ഷയോടെ പ്രവാസികൾ.

  • 02/08/2021

കുവൈത്ത് സിറ്റി: പൗരന്മാര്‍ക്ക് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനും പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചതിനും ശേഷമുള്ള ആദ്യ മന്ത്രിസഭ യോഗം ഇന്ന് ചേരും. യോഗത്തില്‍ ഈ വിഷയങ്ങളിലെ ചര്‍ച്ചകള്‍ക്കാവും പ്രാധാന്യം. 

ഇമ്മ്യൂണിറ്റി ആപ്പില്‍ ഗ്രീന്‍ നിറം വരാതിരുന്നതിനാല്‍ ചില യാത്രക്കാരെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് നിന്ന് തടഞ്ഞിരുന്നു. ഇവരെ അവരുടെ രാജ്യങ്ങളിലേക്ക് തിരികെ അയച്ചിരുന്നു. ഈ വിഷയവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. 

ആരോഗ്യ മന്ത്രാലയം നല്‍കിയ സീരിയല്‍ നമ്പര്‍ ഉപയോഗിച്ച് ക്യൂആര്‍കോഡ് വഴി രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്‍റെ സര്‍ട്ടിഫിക്കേറ്റ് കൈവശമുള്ളതിനാല്‍ അവരുടെ കാര്യം സാങ്കേതികമായി പരഹരിക്കും വരെ കുവൈത്ത് എയര്‍പ്പോര്‍ട്ട് ട്രാന്‍സിറ്റ് ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണ്.

Related News