കുവൈറ്റിലെ പല പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

  • 02/08/2021

കുവൈറ്റ് സിറ്റി : കുവൈറ്റിലെ നിരവധി പ്രദേശങ്ങളിലെ താമസക്കാർക്ക് ഭൂചലനം അനുഭവപ്പെട്ടു, ഏതാനും സെക്കൻഡുകൾ മാത്രമാണ് ഭൂചലനം അനുഭവപ്പെട്ടത്.  തെക്കൻ ഇറാനിൽ 5.5 തീവ്രതയുള്ള ഭൂചലനം ഉണ്ടായതിനെത്തുടർന്നാണ്  കുവൈത്തിൽ ഭൂചലനം അനുഭവപ്പെട്ടത്, പ്രദേശവാസികൾക്ക് അത് അനുഭവപ്പെടുകയും ചെയ്തു.

കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ കുവൈറ്റ് നാഷണൽ നെറ്റ്‌വർക്ക് ഫോർ സീസ്മിക് മോണിറ്ററിംഗ് സൂപ്പർവൈസർ ഡോ. അബ്ദുള്ള അൽ-എനേസി ഈക്കാര്യം റിപ്പോർട്ട് ചെയ്തു. കുവൈറ്റ് സമയം രാവിലെ 11:31:38 നാണ് ഭൂചലനം അനുഭവപ്പെട്ടത്. 

Related News