കുവൈത്തിന്റെ പുതിയ യാത്രാ നയം; ആദ്യ ദിനം 8,541വിമാന യാത്രക്കാർ.

  • 02/08/2021

കുവൈത്ത് സിറ്റി: മന്ത്രിസഭ തീരുമാനം അനുസരിച്ച് ഇന്നലെ മുതല്‍ നടപ്പാക്കി തുടങ്ങിയ പുതിയ യാത്രാ നയത്തിന്‍റെ  ആദ്യ ദിനത്തിലെ നടപടിക്രമങ്ങള്‍ വിജയകരമായതായി സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. 

ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ കസ്റ്റംസ് ജനറല്‍ അഡ്മിനിസ്ട്രേഷനും വിമാനത്താവളത്തിലെ എയര്‍ലൈനുകളും ചേര്‍ന്നുമാണ് എല്ലാം സുഗമമായി നടപ്പാക്കിയതെന്നും സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ആദ്യ ദിനം 88 വിമാനങ്ങളാണ് സര്‍വ്വീസ് നടത്തിയത്. 

42 വിമാനങ്ങള്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ 46 വിമാനങ്ങള്‍ എത്തിച്ചേര്‍ന്നു. ആകെ 8,541 പേരാണ് യാത്ര ചെയ്തത്. 5,023 പേര്‍ കുവൈത്തി നിന്ന് വിവിധയിടങ്ങളിലേക്ക് യാത്ര ചെയ്തപ്പോള്‍ രാജ്യത്തേക്ക് എത്തിയത് 3,518 പേരാണ്.

Related News