സമ്പന്ന രാജ്യങ്ങളുടെ പട്ടിക; കുവൈത്ത് 17-ാം സ്ഥാനത്ത്, അറബ് ലോകത്ത് മൂന്നാമത്.

  • 03/08/2021

കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് 17-ാം സ്ഥാനത്ത്. അമേരിക്കന്‍ വെബ്സൈറ്റായ 24/7 വാള്‍ സ്ട്രീറ്റാണ് പട്ടിക പുറത്ത് വിട്ടത്. ഖത്തത്തിനും യുഎഇക്കും പിന്നാലെ അറബ് ലോകത്ത് കുവൈത്ത് മൂന്നാം സ്ഥാനത്താണ്. 

ഖത്തര്‍ ലോകത്ത് രണ്ടാം സ്ഥാനത്തും യുഎഇ ഏഴാം സ്ഥാനത്തുമാണ്. സൗദി അറേബ്യ ലോകത്ത് 25-ാം സ്ഥാനത്താണ്. മക്കാൗ ആണ് ലോകത്തെ ഏറ്റവും സമ്പന്ന രാജ്യം. ഖത്തറിന് പിന്നാലെ സിംഗപ്പുര്‍ ആണ് മൂന്നാമത്. ബര്‍മുഡ നാലാമതും ലക്സംബര്‍ഗ് അഞ്ചാം സ്ഥാനത്തുമാണ്. 

2020ല്‍ കുവൈത്തിന്‍റെ ആകെ ദേശീയ വരുമാനത്തിന്‍റെ പ്രതിശീർഷ വിഹിതം 58.930 ഡോളറാണെന്ന് വെബ്സൈറ്റ് പറയുന്നു. ഒപ്പം ശരാശരി ആയുര്‍ദൈര്‍ഘ്യം 75.5 വയസാണ്. ജനസംഖ്യ 4.3 മില്യണ്‍ ആണെന്നും 2019 ജിഡിപി 218.6 ബില്യണ്‍ ഡോളറാണെന്നും പട്ടിക വ്യക്തമാക്കുന്നു.

Related News