മത്സ്യ മാർക്കറ്റിൽ ലേലം പുനരാരംഭിക്കുന്നു

  • 03/08/2021

കുവൈത്ത് സിറ്റി : ആഗസ്റ്റ് 8 ഞായറാഴ്ച മുതൽ മത്സ്യ മാർക്കറ്റിൽ ലേലം പുനരാരംഭിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. വാക്സിന്‍ സ്വീകരിച്ച ആളുകള്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കുവാന്‍ അനുവദിക്കുകയുള്ളൂ. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് നേരത്തെ മത്സ്യ മാർക്കറ്റിലെ ലേലം നിർത്തിവച്ചത്. കൊറോണ പ്രതിദിന കേസുകള്‍ ഗണ്യമായി കുറയുന്നതിനെ തുടര്‍ന്നാണ് ലേല നടപടികള്‍ പുനരാരംഭിക്കുവാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയത്. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ കോവിഡ് സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. മത്സ്യ മാർക്കറ്റിലെ ലേലം നിർത്തിവച്ചത് വിപണിയില്‍ വന്‍ നഷ്ടത്തിന് കാരണമായതായും  പുതിയ തീരുമാനം കൂടുതൽ പ്രാദേശിക മത്സ്യം ലഭിക്കുന്നതിനും മത്സ്യ വില കുറക്കുന്നതിനും സഹായകരമാകുമെന്ന് ഫിഷ്‌ മാര്‍ക്കറ്റിലെ വ്യാപാരികള്‍ അഭിപ്രായപ്പെട്ടു. 

Related News