2.51 മില്യണ്‍ ആളുകള്‍ കുവൈത്തില്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു.

  • 03/08/2021

കുവൈത്ത് സിറ്റി: പൗരന്മാരും താമസക്കാരുമായി ഇതുവരെ 2.51 മില്യണ്‍ ആളുകള്‍ കുവൈത്തില്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്തെ കൊവിഡ് സാഹചര്യങ്ങള്‍ വിശദീകരിക്കുന്നതിനുള്ള യോഗത്തില്‍ ആരോഗ്യ മന്ത്രി ഷെയ്ഖ് ബാസല്‍ അല്‍ സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്. 

രാജ്യത്തെ കൊവിഡ് സാഹചര്യം ഏറെ മെച്ചപ്പെട്ടുവെന്നും പ്രതിദിന കണക്കിലും ആശുപത്രികളിലും തീവ്രപരിചരണ വിഭാഗത്തിലും ചികിത്സ ആവശ്യമുള്ളവരുടെ കണക്കിലും ഏറെ കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഒപ്പം രോഗമുക്തി നിരക്ക് 96 ശതമാനത്തില്‍ കൂടിയിട്ടുമുണ്ട്. ആരോഗ്യ മുന്‍കരുതലുകള്‍ തുടരേണ്ട ആവശ്യകതയെ കുറിച്ച് ഊന്നിപ്പറഞ്ഞ മന്ത്രിസഭ നിലവിലെ സ്ഥിതിഗതികളില്‍ തൃപ്തി പ്രകടിപ്പിച്ചു.

Related News