പ്രവാസികളുടെ തിരിച്ചുവരവ്; പണം ഇടപാടുകൾ കൂടുമെന്ന് വിലയിരുത്തല്‍.

  • 03/08/2021

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധി മൂലം വിദേശത്ത് കുടുങ്ങിയ 280,000ത്തോളം പ്രവാസികളുടെ മടങ്ങി വരവും സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നതും രാജ്യത്തിന് പുറത്തേക്ക് പണം അയക്കുന്നത് കൂട്ടുമെന്ന് വിലയിരുത്തല്‍. 

ഈ വര്‍ഷം രാജ്യത്തിന് പുറത്തേക്ക് പണം അയക്കുന്നത് ഏറെ കുറഞ്ഞിരുന്നു. 2020ല്‍ പണം അയക്കുന്നത് 18.4 ശതമാനം വര്‍ധിച്ച് 5.2 ബില്യണ്‍ കുവൈത്തി ദിനാറിലേക്ക് എത്തിയിരുന്നു. എന്നാല്‍, കൊവിഡ് പ്രതിസന്ധി മൂലം പിന്നീട് ഇതില്‍ കാര്യമായ കുറവുണ്ടാവുകയായിരുന്നു. പ്രവാസികള്‍ വ്യാപകമായി അവരുടെ സേവിംഗ്സ് കുവൈത്തില്‍ നിന്ന് മാറ്റിയതാണ് 2020ല്‍ പണം അയക്കല്‍ കൂടാന്‍ കാരണം.

പ്രവാസികള്‍ തിരിച്ചെത്തിയതോടെ മൂല്യം സാധാരണ നിലയിലേക്ക് എത്തുകയും പണം അയക്കലും സാധാരണ ഗതിയിലേക്ക് മാറുമെന്നുമാണ് പ്രതീക്ഷ. 2021ല്‍ എക്സ്ചേഞ്ച് കമ്പനികളുടെ വരുമാനം കൂടുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

Related News