വാക്സിനേഷൻ രേഖകളുടെയും സർട്ടിഫിക്കറ്റുകളുടെയും അംഗീകാരം ഓൺലൈനിലൂടെ മാത്രം; കുവൈറ്റ് ആരോഗ്യ മന്ത്രാലയം.

  • 03/08/2021

കുവൈറ്റ് സിറ്റി : വിദേശത്ത് നൽകുന്ന കോവിഡ് -19 വാക്സിനേഷൻ രേഖകളുടെയും സർട്ടിഫിക്കറ്റുകളുടെയും അംഗീകാരം ആരോഗ്യ മന്ത്രാലയം ഇതിനായി വ്യക്തമാക്കിയ ഓൺലൈൻ  ലിങ്കിലൂടെ മാത്രമേ ചെയ്യാവൂ എന്ന് ആരോഗ്യ മന്ത്രാലയം. മന്ത്രാലയത്തിലെ ഏതെങ്കിലും ഡിപ്പാർട്മെന്റിലൂടെ വാക്‌സിനേഷന് അംഗീകാരം നൽകില്ല എന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർ വാക്‌സിനേഷൻ സെന്ററുകളിലും, വിവിധ ഹോസ്പിറ്റലുകളിലും രെജിസ്ട്രേഷനായി എത്തിയിരുന്നു. ഇതിനെത്തുടർന്നാണ് മന്ത്രാലയം അറിയിപ്പ് നൽകിയത്. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്  രജിസ്റ്റർ ചെയ്യാനായി മുകളിൽ കാണുന്ന QR കോഡ് സ്കാൻ ചെയ്യാം. 

Related News