കൃത്യമായ ആരോഗ്യ നടപടിക്രമങ്ങള്‍ പാലിക്കാത്ത യാത്രക്കാരെ കൊണ്ട് വന്നാല്‍ എയല്‍ലൈനുകള്‍ക്ക് 500 ദിനാര്‍ പിഴ.

  • 03/08/2021

കുവൈത്ത് സിറ്റി: കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാത്ത വിദേശ  യാത്രക്കാരെ കൊണ്ട് വരുന്ന എയര്‍ലൈനുകള്‍ക്ക് പിഴ ചുമത്തിയേക്കും. നിര്‍ദേശങ്ങളുടെ ലംഘനം ഉണ്ടായാല്‍ ഓരോ യാത്രക്കാരനും 500 ദിനാര്‍ വീതം എയര്‍ലൈനുകളിൽനിന്ന് പിഴ ഈടാക്കുമെന്ന് ഡിജിസിഎ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 

പുതിയ യാത്രാ നയപ്രകാരം പ്രവാസികള്‍ അവരുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് ആരോഗ്യ മന്ത്രാലയ വെബ്സൈറ്റില്‍ അപ്‍ലോഡ് ചെയ്യുകയും അംഗീകാരം വാങ്ങുകയും വേണം. ഇതുകൂടാതെ, ഇമ്മ്യൂണ്‍ ആപ്പിലും പച്ച നിറം തെളിയണം. എന്നാല്‍, ഈ യാത്രാ നയം നിലവില്‍ വന്ന ശേഷം നടപടിക്രമങ്ങള്‍ പാലിക്കാത്ത ചുരുക്കം ചില യാത്രക്കാര്‍ കുവൈത്തില്‍ എത്തുന്ന സ്ഥിതിയുണ്ടായി, അവരിൽ പലരെയും തിരിച്ചയക്കുകയും ചെയ്തു. 

യാത്രയ്ക്ക് തയാറാകും മുമ്പ് എല്ലാ നടപടിക്രമങ്ങള്‍ പാലിച്ചുവെന്ന് ഉറപ്പാക്കണമെന്ന് ഡിജിസിഎ ഓര്‍മ്മിപ്പിച്ചു. തുര്‍ക്കി, ദുബൈ, റിയാദ്, ദോഹ എന്നിവിടങ്ങളില്‍ നിന്നാണ് ഇതുവരെ ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ കുവൈത്തിലെത്തിയത്.

Related News