നോര്‍ക്ക ഉദ്യോഗസ്ഥരുമായി കുവൈത്ത് ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ് ചര്‍ച്ച നടത്തി

  • 03/08/2021



കുവൈത്ത് സിറ്റി : മുതിര്‍ന്ന നോര്‍ക്ക ഉദ്യോഗസ്ഥരുമായി കുവൈത്ത് ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ് ചര്‍ച്ച നടത്തി. കേരള ഗവൺമെന്റ് പ്രിൻസിപ്പൽ സെക്രട്ടറി (നോർക്ക & ഇൻഡസ്ട്രീസ്) ഡോ കെ.ഇളംഗോവന്‍റെ നേതൃത്വത്തില്‍  നടന്ന യോഗത്തിൽ ഓപ്പൺ ഹൗസ് സെഷനുകൾ, രജിസ്ട്രേഷൻ ഡ്രൈവുകൾ, കോൺസുലർ സർവീസുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ  ഫീഡ്ബാക്ക്,ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന മേഖലയിലെ സഹകരണം, കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർ നേരിടുന്ന പ്രശ്നങ്ങൾ, അവരുടെ ക്ഷേമകാര്യങ്ങൾ, ബിസിനസ്സ്, നിക്ഷേപം, ടൂറിസം, സാംസ്കാരിക പ്രോത്സാഹന ശ്രമങ്ങൾ, ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യത,കുവൈത്ത്‌ ഗാർഹിക തൊഴിലാളി ധാരണാ പത്രം, യാത്രാ നിയന്ത്രണങ്ങൾ മൂലം കുടുങ്ങി കിടക്കുന്ന മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾ, വാണിജ്യം, വിനോദ സഞ്ചാരം, തുടങ്ങിയ പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സംസ്ഥാന സർക്കാറുകളുമായി എംബസികളുടെ ഇടപെടൽ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ സുഗമമാക്കുന്നതിനും വേണ്ടി കേന്ദ്ര വിദേശ കാര്യ മന്ത്രാലയം സ്വീകരിക്കുന്ന നയങ്ങളുടെ ഭാഗമായാണ് കൂടികാഴ്ച സംഘടിപ്പിച്ചത്. യോഗത്തില്‍ എംബസ്സി മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. 

Related News