സിവിൽ ഐഡി കാർഡ് ഡെലിവറി; കരാർ പുതുക്കാനൊരുങ്ങി PACI

  • 03/08/2021

 കുവൈറ്റ് സിറ്റി :  സിവിൽ ഐഡി കാർഡുകൾ ഹോം ഡെലിവറി ചെയ്യുന്നതിനുള്ള കരാർ പുതുക്കാനൊരുങ്ങി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI ) അതോറിറ്റി. 2021 ഒക്ടോബർ 22 മുതൽ ഒരു വർഷത്തേക്ക് കരാർ പുതുക്കുമെന്നും ഓരോ ഡെലിവറിക്കും 650 ഫിൽസ് വരുമാനം ലഭിക്കുമെന്നും ഉറവിടങ്ങൾ പറയുന്നു. നിലവിലെ കരാർ പുതുക്കാൻ പ്രൊക്യൂർമെൻറ് കമ്മിറ്റി  സമ്മതിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

Related News