പുരുഷ ഗുസ്തിയില്‍ ഇന്ത്യന്‍ മുന്നേറ്റം; രവികുമാര്‍ ദാഹിയയും ദീപക് പുനിയയും സെമിയില്‍; ഒരു വിജയം കൂടി നേടിയാല്‍ മെഡല്‍ ഉറപ്പ്

  • 04/08/2021


ടോക്യോ: ഒളിമ്പിക്‌സ് ഗുസ്തിയില്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി ഇന്ത്യയുടെ രവി ദാഹിയയും ദീപക് പുനിയയും സെമിയില്‍ കടന്നു. 57 കിലോ വിഭാഗത്തില്‍ ബള്‍ഗേറിയയുടെ ജോജി വാലന്റിനോവിനെ 14 -4ന് തകര്‍ത്താണ് രവി ദാഹിയ സെമിയില്‍ പ്രവേശിച്ചത്. സെമിയില്‍ രവി ദാഹിയ കസാഖിസ്ഥാന്റെ നുറിസ്ലാം സനായേവിനെ നേരിടും. 

86 കിലോ പുരുഷ വിഭാഗം ഗുസ്തി ക്വാര്‍ട്ടറില്‍ മറ്റൊരു ഇന്ത്യന്‍ താരമായ ദീപക് പുനിയ ചൈനയുടെ സുഷെന്‍ ലിന്നിനെ 6-3ന് പരാജപ്പെടുത്തി സെമിപ്രവേശനം ഉറപ്പാക്കി. അമേരിക്കന്‍ ഗുസ്തി താരമായ ഡേവിഡ് മോറിസിനെയാകും സെമിയില്‍ ദീപക്കിന് നേരിടേണ്ടി വരും.

Related News