കുവൈറ്റ് പ്രവാസികൾക്ക് നാട്ടിൽ പോയി തിരിച്ചുവരാം, കുവൈറ്റ് ആരോഗ്യ മന്ത്രി ബാസല്‍ അല്‍ സബാഹ്.

  • 04/08/2021

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ടു വരുന്നതിനിടെ മഹാമാരിയുടെ അടുത്ത ഘട്ടത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കി ആരോഗ്യ മന്ത്രി ഷെയ്ഖ് ബാസല്‍ അല്‍ സബാഹ്. അടുത്ത ഘട്ടത്തില്‍ ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍  കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

അതിലെ ഏറ്റവും പ്രധാന വെല്ലുവിളി സ്കൂളുകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ തിരിച്ചുവരവാണ്. കൂടാതെ, ഭാവിയില്‍ ജനിതക മാറ്റം പുതിയ കൊവിഡും രാജ്യത്തേക്ക് എത്തിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, ഹൈ റിസ്ക്ക് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലേക്ക് പ്രവാസികള്‍ക്ക് പോയ ശേഷം മടങ്ങിയെത്താമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. അവര്‍ കുവൈത്തിനുള്ളില്‍ രണ്ട് ഡോസ് വാക്‌സിൻ  സ്വീകരിച്ചവര്‍ ആയിരിക്കണമെന്ന് മാത്രം.

Related News