ഓണ്‍ലൈന്‍ വഴി ഇതുവരെ പൂര്‍ത്തിയാക്കിയത് മൂന്ന് മില്യണ്‍ റെസിഡന്‍സി ഇടപാടുകള്‍

  • 04/08/2021

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ആയി റെസിഡന്‍സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയവരുടെ എണ്ണം മൂന്ന് മില്യണ്‍ കടന്നു. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് തുടക്കം കുറച്ചത് മുതല്‍ ഇതുവരെ 3,127,897 ഇടപാടുകള്‍ ആണ് പൂര്‍ത്തിയാക്കിയത്. 

കൂടാതെ ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അപ്പോയിന്‍മെന്‍റ്  സംവിധാനത്തില്‍ സ്വീകരിച്ചതും പൂര്‍ത്തിയാക്കിയതും 1,247,180 അപേക്ഷകളാണെന്നും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിട്ടി മീഡിയ അറിയിച്ചു. 

കൊവിഡ് പ്രതിസന്ധി കാരണമാണ് അഡ്മിനിസ്ട്രേഷന്‍ എല്ലാം ഇടപാടുകളും ഓണ്‍ലൈനാക്കിയത്. എന്തെങ്കിലും സംശയങ്ങള്‍ ഉള്ളവര്‍ക്ക് infogdis@moi.gov.kw എന്ന ഇ-മെയിലിലേക്ക് ബന്ധപ്പെടാം.

Related News