ലോകത്തിലെ ഏറ്റവും കൂടുതൽ ചൂടുള്ള നഗരങ്ങളിൽ 8 എണ്ണം കുവൈത്തിൽ.

  • 04/08/2021

കുവൈറ്റ് സിറ്റി : എൽഡോറാഡോ വെതർ വെബ്‌സൈറ്റ് റിപ്പോർട്ട്  അനുസരിച്ച്, കുവൈറ്റിലെ എട്ട് നഗരങ്ങൾ ഉൾപ്പെടെ 13 അറബ് നഗരങ്ങളിലെ താപനില തിങ്കളാഴ്ച ഏകദേശം 50 ഡിഗ്രി സെൽഷ്യസിൽ എത്തി. ഇറാഖ് നാല് നഗരങ്ങളുമായി രണ്ടാം സ്ഥാനത്തും സൗദി അറേബ്യ, ഇറാൻ, ബ്രസീൽ എന്നിവിടങ്ങളിൽ  ഓരോ നഗരവുമുണ്ട്. കുവൈത്തിൽ ജഹ്റയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് 49.9 ഡിഗ്രി സെൽഷ്യസ്.

തിങ്കളാഴ്ച രാവിലെ 3:00 (GMT സമയം) വരെ "സ്പുട്നിക് അറബി" റാങ്ക് ചെയ്ത ഏറ്റവും ചൂടേറിയ 15 നഗരങ്ങൾ ഇവയാണ്:-

1. ജഹ്റ (കുവൈറ്റ്) - 49.9 ഡിഗ്രി,
2. ദമാമിലെ കിംഗ് ഫഹദ് വിമാനത്താവളം (സൗദി അറേബ്യ) - 49.8 ഡിഗ്രി,
3. സുലൈബിയ (കുവൈറ്റ്) - 49.8 ഡിഗ്രി,
4. കൊളിനാസ് ഡി ടോകാന്റിൻസ് (ബ്രസീൽ) - 49.7 ഡിഗ്രി,
5. ബസ്ര (ഇറാഖ്) - 49 ഡിഗ്രി,
6. മുട്രിബ ഓയിൽ ഫീൽഡ് (കുവൈറ്റ്) - 48.9 ഡിഗ്രി,
7. അബ്ദാലി (കുവൈറ്റ്) - 48.6 ഡിഗ്രി,
8. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം (കുവൈറ്റ്) - 48.6 ഡിഗ്രി,
9. വഫ്ര (കുവൈറ്റ്) - 48.5 ഡിഗ്രി,
10. ബസ്ര അന്താരാഷ്ട്ര വിമാനത്താവളം (ഇറാഖ്) - 48.5 ഡിഗ്രി,
11. ഖനാഖിൻ (ഇറാഖ്) - 48.5 ഡിഗ്രി,
12. അബദാൻ (ഇറാൻ) - 48.4 ഡിഗ്രി,
13. അൽ-നുവൈസീബ് (കുവൈത്ത്)-48.4 ഡിഗ്രി,
14. ബദ്ര (ഇറാഖ്) - 48.2 ഡിഗ്രി,
15. കുവൈറ്റ് ഫാം ഏരിയ  (കുവൈറ്റ്) - 48.2 ഡിഗ്രി

Related News