ഗൾഫ് പ്രവാസികളുടെ മടക്കയാത്ര: വിഷയം ചർച്ചചെയ്യുന്നതായി വിദേശകാര്യ മന്ത്രി

  • 04/08/2021


ന്യൂ ഡൽഹി: ഖത്തർ ഒഴികെ മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ റദ്ദാക്കിയതോടെ തിരികെ എത്താൻ സാധിക്കാതെ ബുദ്ധിമുട്ടുന്ന ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ചർച്ചനടക്കുകയാണെന്ന് വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ. 

ഗൾഫ് പ്രവാസികളുടെ വിഷയം ഉന്നയിച്ചുകൊണ്ട് എം വി ശ്രേയംസ്കുമാർ എം പി നൽകിയ നിവേദനത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 

ഖത്തർ ഒഴികെ മറ്റ് ഒരു ഗൾഫ് രാജ്യങ്ങളിലും നിലവിൽ  നേരിട്ട് ഇന്ത്യക്കാർക്ക് പ്രവേശനം ഇല്ല. മറ്റു രാജ്യങ്ങളിൽ 14 ദിവസത്തെ ക്വാറന്റൈൻ  കഴിഞ്ഞ് മാത്രമേ പ്രവേശിക്കാൻ അനുവാദം ഉള്ളൂ. ഇതിന്  ചിലവും കൂടുതൽ ആണ് എന്ന് എം.പി പറഞ്ഞു. അതോടൊപ്പം, ഇന്ത്യയിലെ ചില വാക്സിനുകൾ ഗൾഫ് രാജ്യങ്ങളിൽ അഗീകരിക്കത്തത്തും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു. 

Related News