പെഗാസസ് ഫോൺ ചോർത്തൽ: വിവാദം കുവൈത്തിലും, അന്വേഷണം നടന്നോയെന്ന ചോദ്യവുമായി എം പി

  • 04/08/2021

കുവൈത്ത് സിറ്റി: ലോകമാകെ ചർച്ച ചെയ്യുന്ന പെഗാസസ് വിവാദത്തിൽ കുവൈത്തും ഇരയായതായി സാധ്യതയുള്ള സാഹചര്യത്തിൽ അന്വേഷണം നടന്നോയെന്ന ചോദ്യവുമായി എം പി. ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അൽ അലി  അൽ സബായോട് MP ഒസാമ അൽ ഷാഹീൻ ആണ് ചോദ്യങ്ങൾ ഉന്നയിച്ചത്. 

വിവരങ്ങൾ സുരക്ഷിതമാക്കുന്നതിനും ടെലിഫോൺ ചോർത്തലിനെ തടയുന്നതിനുമായി എന്തെല്ലാം നടപടി ക്രമങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്നും എം പി ചോദിച്ചു. 

17 വ്യത്യസ്ത വാർത്ത സ്ഥാപനങ്ങളിലെ 80 ൽ അധികം മാധ്യമ പ്രവർത്തകരുടെ വിവരങ്ങൾ ചോർത്തിയതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്.

Related News