കുവൈത്തിൻ്റെ വാർഷിക സാമ്പത്തിക വളർച്ചാ നിരക്ക് 3.3 ശതമാനം.

  • 04/08/2021

കുവൈത്ത് സിറ്റി: കുവൈത്തിൻ്റെ വാർഷിക സാമ്പത്തിക വളർച്ചാ നിരക്ക് 2015 മുതൽ 3.3 ശതമാനം നിരക്ക് രേഖപ്പെടുത്തി, 2020ൽ 266 ബില്യൺ ഡോളറിലെത്തിയതായി റിപ്പോർട്ട്. 

ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് പുറപ്പെടുവിച്ച പുതിയ വാർഷിക ആഗോള സമ്പത്ത് മാനേജ്മെന്റ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. നിക്ഷേപങ്ങൾക്ക് സാധ്യത തുറന്നിട്ട് കുവൈത്ത് വിപണി കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികൾക്ക് നേരെ  അസാധാരണമായ പ്രതിരോധം തീർത്തുവെന്നും റിപ്പോർട്ട് പറയുന്നു. 

ലോകമാകെ കൊവിഡ് വെല്ലുവിളി ഉയർത്തിയ സമയത്തും വിവിധ മേഖലകളിൽ സുസ്ഥിരമായ വളർച്ച കുവൈത്തിന് നേടാനായെന്ന് ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് എംഡി ഹാറോൾസ് ഹദ്ദാദ് പറഞ്ഞു. കുവൈത്തി വിഷൻ 2035 ആണ് വളർച്ചയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തൽ.

Related News