ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങളില്‍ നിന്നും പ്രവാസികളുടെ നേരിട്ടുള്ള മടങ്ങിവരവ് അനിശ്ചിതത്വത്തില്‍; അവ്യക്തത തുടരുന്നു

  • 04/08/2021

കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക്  നേരിട്ടുള്ള പ്രവേശനം അനുവദിക്കില്ലെന്ന് പ്രാദേശിക പത്രമായ അൽ അൻബ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. ഡോക്ടർമാർ, നയതന്ത്രജ്ഞർ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ഇളവുകളുണ്ടാവും. ഇതോടെ ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ നേരിട്ടുള്ള മടങ്ങിവരവ് വീണ്ടും അനിശ്ചിതത്വത്തിലായി. ഈ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ യാത്ര സംബന്ധിച്ച് അവ്യക്തത തുടരുകയാണിപ്പോഴും. ഇന്ത്യയിൽ നിന്നു നേരിട്ടുള്ള വിമാന സർവീസിന് ഇതുവരെ അനുമതി നൽകിയിട്ടില്ല. മറ്റൊരു രാജ്യം വഴി വരണമെങ്കിൽ ആ രാജ്യത്ത് എത്ര ദിവസം തങ്ങേണ്ടിവരും എന്നതിനെക്കുറിച്ചും വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല. 

ഇന്ന് നടന്ന മന്തിസഭ യോഗത്തില്‍ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൻറെ ശേഷി വര്‍ദ്ധിപ്പിക്കുനതുമായി ബന്ധപ്പെട്ട തീരുമാനമായില്ല. നിലവിൽ പ്രതിദിനം കുവൈത്ത് വിമാനത്താവളം ഉപയോഗിക്കാവുന്ന യാത്രക്കാരുടെ എണ്ണം 5000 ആണ്.കഴിഞ്ഞ ദിവസങ്ങളില്‍  പ്രതിദിനം 3,000 കവിയാത്തതിനാൽ നിലവിലെ സാഹചര്യം തന്നെ തുടരുവാനാണ് സാധ്യത. 

Related News