യാത്ര ചെയ്യാന്‍ വാക്സിന്‍ നിര്‍ബന്ധം; ഇളവുകള്‍ തീരുമാനിച്ച് മന്ത്രിസഭ

  • 05/08/2021

കുവൈത്ത് സിറ്റി: യാത്ര ചെയ്യണമെങ്കില്‍ വാക്സിന്‍ സ്വീകരിച്ചിരിക്കണമെന്ന നിബന്ധനയില്‍ ഇളവ് നല്‍കേണ്ടവരെ തീരുമാനിച്ച് മന്ത്രിസഭ. ബുധനാഴ്ച ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അസാധാരണ യോഗത്തിലാണ് ഈ വിഷയത്തില്‍ തീരുമാനം ഉണ്ടായത്. 

വാക്സിന്‍ എടുക്കാന്‍ സാധിക്കാത്ത പ്രായ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും ആരോഗ്യ കാരണങ്ങളാല്‍ വാക്സിന്‍ എടുക്കാന്‍ സാധിക്കില്ലെന്നുള്ള ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരമുള്ള സര്‍ട്ടിഫിക്കേറ്റ് ഉള്ളവര്‍ക്കും മാത്രമാകും ഇളവ് ലഭിക്കുക. 

കൊവിഡിനെ നേരുന്നതിനുള്ള മന്ത്രിസഭ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പഠിച്ചുവെന്നും സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഇക്കാര്യങ്ങള്‍ നടപ്പിലാക്കുമെന്നും ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാ പറഞ്ഞു. ഓഗസ്റ്റ് 15 മുതല്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ സമയക്രമം സാധാരണ നിലയിലാക്കാനും മന്ത്രിസഭ തീരുമാനിച്ചു.

Related News