ജൂലൈയിലെ കൊവിഡ് മരണം; 91.1 ശതമാനം പേരും വാക്സിന്‍ സ്വീകരിച്ചിരുന്നില്ല

  • 05/08/2021

കുവൈത്ത് സിറ്റി: കഴിഞ്ഞ ജൂലൈയില്‍ കൊവിഡ് ബാധിച്ച മരിച്ചവരില്‍ 91.1 ശതമാനും പേരും വാക്സിന്‍ സ്വീകരിച്ചിരുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്‍ദുള്ള അല്‍ സനദ്. മരണപ്പെട്ടവരില്‍ നാല് ശതമാനം പേര്‍ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവരാണ്. 

രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച ശേഷം കൊവിഡ് ബാധിച്ച് മരിച്ചത് 4.9 ശതമാനം പേരാണെന്നും അദ്ദേഹം അറിയിച്ചു. 101 കേന്ദ്രങ്ങളിലായി കൊവിഡിനെതിരെയുള്ള നാഷണല്‍ വാക്സിനേഷന്‍ ക്യാമ്പയിന്‍ മുന്നോട്ട് പോവുകയാണ്. വാക്സിന്‍ നല്‍കാനായി ദിവസനേ നല്‍കുന്ന അപ്പോയിന്‍മെന്‍റുകളുടെ എണ്ണം 100,000 ആയെന്നും അദ്ദേഹം പറഞ്ഞു.

Related News