കുവൈത്തിലെ 90 ശതമാനം നേഴ്സറി ജീവനക്കാര്‍ക്കും വാക്സിന്‍ നല്‍കി.

  • 05/08/2021

കുവൈത്ത് സിറ്റി: കുട്ടികള്‍ക്കുള്ള നേഴ്സറികളിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കുന്നതിനായുള്ള രണ്ടാമത്തെ ക്യാമ്പയിന്‍ ഇന്നലെ സംഘടിപ്പിച്ചു. സ്വകാര്യ നേഴ്സറികളെയും ഭിന്നശേഷിയുള്ളവര്‍ക്കായുള്ള സ്ഥാപനങ്ങളുടെയും ജീവനക്കാര്‍ക്ക് സാല്‍വയിലെ ഇംഗ്ലീഷ് ഗ്രൂപ്പ് നേഴ്സറി ബില്‍ഡിംഗില്‍ നടന്ന ക്യാമ്പയിനില്‍ വാക്സിന്‍ നല്‍കി. 

കൊവിഡ് മഹാമാരി മൂലം ഒന്നര വര്‍ഷത്തോളമായി പൂട്ടിക്കിടക്കുന്ന നേഴ്സറികള്‍ തുറക്കുന്നതിന് മുന്നോടിയായാണ് വാക്സിനേഷന്‍ ക്യാമ്പയിന്‍ നടത്തുന്നത്. ആകെയുള്ള 544ല്‍ രജിസ്റ്റര്‍ ചെയ്ത 100 നേഴ്സറികളിലെ ജീവനക്കാര്‍ക്കായി 2700 ഡോസ് വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിട്ടതെന്ന് നേഴ്സറീസ് അസോസിയേഷന്‍ പ്രതിനിധി ഫായെസ് അല്‍ ഷമ്മാരി പറഞ്ഞു. 

ഇത്തരം ക്യാമ്പയിനുകള്‍ വഴി ഇതുവരെ 90 ശതമാനം നേഴ്സറി ജീവനക്കാര്‍ക്കും വാക്സിന്‍ നല്‍കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ ആദ്യം തന്നെ കുട്ടികള്‍ക്കായി നേഴ്സറികള്‍ തുറക്കാനാണ് പദ്ധതി.

Related News