കുവൈത്ത് വാറ്റ് ഏര്‍പ്പെടുത്താന്‍ സാധ്യത

  • 06/08/2021

കുവൈത്ത് സിറ്റി:  ഈ വര്‍ഷവും അടുത്ത വര്‍ഷവും രാജ്യത്ത് മൂല്യ വര്‍ദ്ധിത നികുതി (വാറ്റ്) ഏര്‍പ്പെടുത്താന്‍ സാധ്യത. ജിസിസി രാജ്യങ്ങളിലെ സാമ്പത്തിക രംഗത്തെ കുറിച്ചുള്ള ലോക ബാങ്ക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. അതേസമയം, 2021ല്‍ കുവൈത്തിന്‍റെ സാമ്പത്തിക രംഗം 2.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

2022ലും 2023ലും 3.2 ശതമാനം ആയിരിക്കും സാമ്പത്തിക വളര്‍ച്ച. എണ്ണ കയറ്റുമതിയും പ്രാദേശിക വാതക ഉപഭോഗവുമാണ് സാമ്പത്തിക വളർച്ചയ്ക്ക് പിന്നിലെ ചാലകശക്തികളായി തുടരുന്നത്. വരുമാനത്തിന്‍റെ പ്രധാന സ്രോതസ്സ് എണ്ണ തന്നെയാണ്. എണ്ണം ആവശ്യകത ഉയര്‍ന്നതോടെ 
ജിസിസി രാജ്യങ്ങളിലെ സാമ്പത്തിക രംഗം ഈ വര്‍ഷം തിരിച്ചുവരവിന് തുടക്കം കുറിക്കുമെന്നാണ് ലോക ബാങ്ക് പ്രതീക്ഷിക്കുന്നത്.

Related News