വിദേശത്ത് കുടുങ്ങിയ 2,000ത്തോളം അധ്യാപകര്‍ തിരിച്ചെത്തുന്നു

  • 06/08/2021

കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് നിബന്ധനകള്‍ അനുസരിച്ച് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ച് തുടങ്ങിയതോടെ 2,000ത്തോളം അധ്യാപകര്‍ രാജ്യത്തേക്ക് തിരിച്ചെത്തുന്നു. കൊവിഡ് പ്രതിസന്ധി മൂലം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം ഒന്നര വര്‍ഷത്തോളം കുവൈത്തിന് പുറത്ത് കുടുങ്ങി കിടന്ന ശേഷമാണ് പല അധ്യാപകര്‍ക്കും തിരിച്ചെത്താനുള്ള അവസരം ഒരുങ്ങിയത്. 

നേരത്തെ, റെസിഡന്‍സി പെര്‍മിറ്റ് അവസാനിച്ച അധ്യാപകരുടേത് ഉള്‍പ്പെടെ വിദേശത്ത് കുടുങ്ങിയ അധ്യാപകരുടെ വിവരങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിരുന്നു. റെസിഡന്‍സി പെര്‍മിറ്റ് അവസാനിച്ചവര്‍ക്ക് എന്‍ട്രി വിസ നല്‍കുന്നതിന് വേണ്ടിയായിരുന്നു ഇത്. 

വിദേശത്ത് കുടുങ്ങിയ അധ്യാപര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക സംവിധാനവും ഒരുക്കിയിരുന്നു. ജൂലൈ പകുതി വരെ മാത്രം 1,620ല്‍ ഏറെ അധ്യാപകരാണ് വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്.

Related News