കുവൈറ്റിലെ ഭൂചലനങ്ങൾക്ക് ഓയില്‍ ഡ്രില്ലിംഗുമായി ബന്ധവുമില്ല; ഡോ. മുബാറക് അല്‍ ഹജ്‍രി

  • 06/08/2021

കുവൈത്ത് സിറ്റി: രാജ്യത്ത് ഉണ്ടാകുന്ന ഭൂകമ്പങ്ങളും ഓയില്‍ എക്സ്ട്രാക്ഷനും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് ജിയോളജിസ്റ്റം ഗവേഷകനുമായ ഡോ. മുബാറക് അല്‍ ഹജ്‍രി. കുവൈത്തില്‍ ഭൂകമ്പം ഉണ്ടാകുന്നതിലേക്ക് നയിക്കുന്ന കാരണങ്ങൾ മനസിലാക്കാനും പഠിക്കാനും ഗവേഷണം നടത്താനും നിരീക്ഷിക്കാനും ബന്ധപ്പെട്ട അധികാരികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തിന്, പ്രത്യേകിച്ച് അല്‍ മാനകീഷ് ഏരിയയിലെ ഓയില്‍ എക്സ്ട്രാക്ഷനുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്‍റിഫിക്ക് റിസർച്ച് (കെഐഎസ്ആര്‍) എട്ട് കിലോമീറ്റർ ആഴത്തിൽ ഭൂചലനം നിരീക്ഷിച്ചുവെന്ന് അല്‍ ഹജ്‍രി സ്ഥിരീകരിച്ചു. 
ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതിന് കാരണം ഓയില്‍ എക്സ്ട്രാക്ഷനാണെന്ന തരത്തില്‍ ചില സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, കാരണം അതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News