കുവൈത്തിൽ നിയന്ത്രണങ്ങളോടെ ശീഷ കഫേകൾ തുറക്കാനാനുമതി.

  • 06/08/2021

കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനത്തെത്തുടർന്ന് വര്ഷങ്ങളായി അടച്ചിട്ടിരുന്ന ശീഷ കഫേകൾ നിയന്ത്രണങ്ങളോടെ തുറക്കാനനുമതി. വാണിജ്യ സമുച്ചയങ്ങളിലെ റെസ്റ്റോറന്റ് ഉൾപ്പെടുന്ന ശീഷ കഫേകൾ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി മുനിസിപ്പാലിറ്റി നൽകിയതായി പ്രാദേശിക പത്രങ്ങൾ  റിപ്പോർട്ട് ചെയ്തു.

തൊഴിലാളികൾ മാസ്കുകളും കയ്യുറകളും ഉപയോഗിക്കുന്നതിനൊപ്പം ഡിസ്പോസിബിൾ പ്ലേറ്റുകളും കപ്പുകളും ഉപയോഗിക്കുക, ഓരോ ഉപയോഗത്തിന് ശേഷവും ശീഷ അണുവിമുക്തമാക്കുക, തുടങ്ങിയ കോവിഡ് സുരക്ഷാ മാനദണ്ഢങ്ങളോടെ ആയിരിക്കണം പ്രവർത്തനം എന്നും വ്യക്തമാക്കുന്നുണ്ട്.    

കഫേകളുടെ പ്രവർത്തനാനുമതി നൽകിയ  ആരോഗ്യ അധികൃതരുടെ തീരുമാനത്തെ കുവൈറ്റ് ഫെഡറേഷൻ ഓഫ് ഹുക്ക ആൻഡ്  കഫെസ് സ്വാഗതം ചെയ്യുന്നതായി പ്രഖ്യാപിച്ചു. കൊവി‍ഡ് മഹാമാരി മൂലം 2020 മാര്‍ച്ച് മുതല്‍ ഷീഷ സര്‍വ്വീസ് നല്‍കുന്ന റെസ്റ്ററെന്‍റുകളും കഫേകളും അടച്ചിട്ടിരിക്കുകയാണ്. എല്ലാം തുറന്ന സമയത്തും ഒരു ഇളവും നല്‍കിയില്ല. ഇത് കഫേകളുടെയും റെസ്റ്ററെന്‍റുകളുടെയും ഉടമകളെ വലിയ കടബാധ്യതയിലേക്ക് തള്ളി വിട്ടുവെന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടി. മുൻപ്  മന്ത്രാലയത്തിൽ യൂണിയൻ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു . വാടക, ബാങ്ക് വായ്പ, തൊഴിലാളികള്‍ക്ക് ശമ്പളം എന്നിങ്ങനെ കടങ്ങള്‍ കുമിഞ്ഞു കൂടി ഒരു ബില്യണ്‍ കുവൈത്തി ദിനാറിന് മുകളിലേക്ക് കാര്യങ്ങള്‍ എത്തിയെന്നും അവര്‍ പറഞ്ഞു. പുതിയ തീരുമാനം ഉടമകൾക്ക് ആശ്വാസം നൽകുമെന്ന് യൂണിയൻ സൂചിപ്പിച്ചു. 

Related News