ഖേൽ രത്ന ഇനി ധ്യാ​ന്‍ ച​ന്ദി​ന്‍റെ പേ​രി​ല്‍ അറിയപ്പെടും

  • 06/08/2021

ന്യൂ ഡെൽഹി: ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന്റെ പേര് മാറ്റുന്നു. ഇനിമുതൽ മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരം എന്ന പേരിലാണ് ഈ പുരസ്കാരം അറിയപ്പെടുക.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. 41 വർഷത്തിനുശേഷം ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സിൽ മെഡൽ നേടിയതിനു പിന്നാലെയാണ് പുരസ്കാരത്തിന്റെ പേര് മാറ്റിയത്. 1980-ലെ മോസ്കോ ഒളിമ്പിക്സിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയിലേക്ക് ഹോക്കിയിലൂടെ ഒരു മെഡൽ വരുന്നത്.

വിരാട് കോലി, സർദാർ സിങ്, സാനിയ മിർസ, എം.എസ്.ധോനി, വിസ്വനാഥൻ ആനന്ദ്, ധനരാജ് പിള്ളൈ, സച്ചിൻ തെണ്ടുൽക്കർ തുടങ്ങിയ നിരവധി കായിക പ്രതിഭകൾക്ക് ഖേൽരത്ന പുരസ്കാരം ലഭിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക.

'മേജർ ധ്യാൻചന്ദ് ഇന്ത്യയുടെ ഏറ്റവും വലിയ കായികതാരങ്ങളിൽ ഒരാളാണ്. അദ്ദേഹം നിരവധി ബഹുമതികളും പുരസ്കാരങ്ങളും ഇന്ത്യയിലേക്ക് കൊണ്ടുവന്നു. രാജ്യത്തെ പരമോന്നത കായിക പുരസ്കാരത്തിന് അദ്ദേഹത്തിന്റെ പേര് നൽകുന്നത് എന്തുകൊണ്ടും ഉചിതമായ കാര്യം തന്നെയാണ്'- പ്രധാനമന്ത്രി വ്യക്തമാക്കി.

Related News