കാലാവസ്ഥ; കുവൈത്തിലെ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.

  • 06/08/2021

കുവൈറ്റ് സിറ്റി :  കാലാവസ്ഥാ വകുപ്പിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷന്റെ കാലാവസ്ഥാ റഡാർ റിപ്പോർട്ട്  അനുസരിച്ച്, ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയിലേക്ക് നയിക്കുന്ന മേഘങ്ങൾ രൂപപ്പെട്ടതായി   കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചില പ്രദേശങ്ങളിൽ  മഴയുടെ അളവ് 0.1 മുതൽ 48.0 മില്ലീമീറ്റർ വരെയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിലെ സ്റ്റേഷനുകളുടെ നിരീക്ഷകനായ ദിരാർ അൽ-അലി കുവൈത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു. ആഗസ്റ്റിലെ മഴ അപൂർവമാണെന്നും എന്നാൽ കാലാവസ്ഥാ ഘടകങ്ങളുടെ ലഭ്യത കൊണ്ട് അത് സാധ്യമാകുമെന്നും അൽ അലി വ്യക്തമാക്കി. 

Related News