2020ൽ കുവൈത്തിൽ നഷ്ടമായത് 400,000 ഫുൾ ടൈം ജോലികൾ

  • 06/08/2021

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം രാജ്യത്തെ കുടിയേറ്റ തൊഴിൽ വിപണികളെ ബാധിച്ചതായി റിപ്പോർട്ട്. ഐ‌എൽ‌ഒ കണക്കുകൾ പ്രകാരം, കുവൈത്തും ഒമാനും തൊഴിൽ സമയം നഷ്ടപ്പെട്ട കാര്യത്തിൽ ആഗോള ശരാശരിയെയും മറികടന്നു.

2020ൽ 400,000 ഫുൾ ടൈം ജോലികൾക്ക് തുല്യമായി ജോലി സമയം നഷ്ടപ്പെട്ടതായാണ് കണക്കുകൾ. 2020ൽ ജി സി സി രാജ്യങ്ങളിൽ 26.2 ശതമാനം എന്ന നിലയിൽ ജിഡിപിയുടെ ഏറ്റവും വലിയ സാമ്പത്തിക കമ്മി രേഖപ്പെടുത്തിയത് കുവൈത്തിലാണ്. 

ഇത് ഈ വർഷം 22.2 ശതമാനമായി കുറയുമെന്നും 2022 ൽ 19.3 ശതമാനമാകുമെന്നും തൊട്ടടുത്ത വർഷം 8.3 ശതമാനത്തിലേക്ക് ഇടിയുമെന്നുമാണ് പ്രതീക്ഷ. 

അതേ സമയം, ഈ വര്‍ഷം ഏതെങ്കിലും ഒരു സമയത്ത്  രാജ്യം വര്‍ദ്ധിത നികുതി (വാറ്റ്) ഏര്‍പ്പെടുത്താന്‍ സാധ്യതയുള്ളതായി ലോക ബാങ്ക് റിപ്പോർട്ട് പറയുന്നു. രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജമാകുക എണ്ണ കയറ്റുമതി തന്നെ ആയിരിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Related News