സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ട് ഇന്ത്യന്‍ എംബസ്സി; അംബാസിഡര്‍ ദേശീയ ഗാനം ആലപിച്ചു.

  • 06/08/2021

കുവൈത്ത് സിറ്റി :  വൈവിധ്യമാര്‍ന്ന ആഘോഷങ്ങളുമായി സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ഇന്ത്യന്‍ എംബസ്സി. എഴുപത്തിയഞ്ചാമത്  സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന 'ആസാദി ക മഹോത്സവ്' ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ് ദേശീയ ദേശീയ ഗാനം ആലപിച്ചു. ദേശീയ ഗാനം ആലപിച്ചു  രാഷ്ട്രത്തോടൊപ്പം അണി നിരക്കുകയെന്ന ഹാഷ് ടാഗില്‍ നടക്കുന്ന ആഘോഷത്തില്‍ പങ്ക് ചേരുവാന്‍ കുവൈത്തിലെ എല്ലാ ഇന്ത്യന്‍ പ്രവസികളോടും ഇന്ത്യന്‍ അംബാസിഡര്‍ അഭ്യര്‍ഥിച്ചു. https://rashtragaan.in/ വെബ്സൈറ്റില്‍ പ്രവേശിച്ച് ദേശീയ ഗാനം റെക്കോർഡ് ചെയ്ത ശേഷമാണ്  വീഡിയോ അപ്‌ലോഡ് ചെയ്യെണ്ടത്. വിഡിയോ  അപ്‌ലോഡ് ചെയ്യുന്നവര്‍ക്ക് സർട്ടിഫിക്കറ്റും തത്സമയം ഡൗൺലോഡ് ചെയ്യാവുന്നതാണ്. 

ഇന്ത്യയുടെ മഹത്വത്തിന്‍റേയും പരമാധികാരത്തിന്‍റേയും പ്രതീകമാണ് ജനഗണമന എന്ന ദേശീയഗാനം. നൊബേല്‍ ജേതാവ് രബീന്ദ്രനാഥ് ടഗോറിന്‍റെ വരികളിലൂടെ ഇന്ത്യയുടെ സംസ്കാരവും വൈവിധ്യവുമാണ് ദേശീയഗാനത്തില്‍ നിറയുന്നത്. 1911 ഡിസംബര്‍ 27 ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ കൊല്‍ക്കത്ത സമ്മേളനത്തിലെ രണ്ടാംദിനമാണ് രബീന്ദ്ര നാഥ് ടഗോര്‍ ജനഗണമന ആദ്യമായി പാടിയത്.  രാജ്യം പരമോന്നത റിപ്പബ്ളിക് എന്ന് പ്രഖ്യാപിക്കുന്നതിനും രണ്ടുദിവസം മുന്പ് 1950 ജനുവരി 24 നാണ്  പാര്‍ലമെന്‍റില്‍ ആദ്യമായി ജനഗണമന ആലപിക്കുന്നത്. 

Related News