മേക്ക് ഇന്‍ ഇന്ത്യ ലോകത്തിന്'; സ്ഥാനപതികളെയും ഹൈക്കമ്മീഷണര്‍മാരെയും അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി, കുവൈത്ത് സ്ഥാനപതി സിബി ജോർജ് പങ്കെടുത്തു.

  • 07/08/2021

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാനപതികളെയും ഹൈ കമ്മീഷണര്‍മാരെയും വാണിജ്യ പ്രതിനിധികളെയും നിക്ഷേപകരെയും അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രദേശികമായി നിൽക്കുകയും ആഗോളമായി ചിന്തിക്കുകയും ചെയ്യുക - മേക്ക് ഇന്‍ ഇന്ത്യ ലോകത്തിന് എന്ന് ലക്ഷ്യത്തിനായി കുതിക്കാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. 

കുവൈത്ത് സ്ഥാനപതി സിബി ജോര്‍ജും വീ‍ഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കൂടുതല്‍ പ്രോത്സാഹിപ്പിക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് എംബസി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. 

ഇന്ത്യയും കുവൈത്തും സ്വാഭാവിക വ്യാപാര പങ്കാളികളാണ്. പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി വിവിധ ഭക്ഷ്യസാധനങ്ങള്‍ ഇന്ത്യയില്‍ നിന്ന് കുവൈത്ത് ഇറക്കുമതി ചെയ്യുന്നുണ്ട്. വരുന്ന ആഴ്ചകളില്‍ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പരിപാടികളും ഓണ്‍ലൈന്‍ കോണ്‍ഫറന്‍സുകളും ഉള്‍പ്പെടെ നടത്തുമെന്നും എംബസി വ്യക്തമാക്കി.

Related News