വനിതാ പൊലീസ് ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രി

  • 07/08/2021

കുവൈത്ത് സിറ്റി: അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് സെക്ടറിലും വനിതാ പൊലീസ് ഇന്‍സ്റ്റിറ്റ്യൂട്ടും സന്ദര്‍ശിച്ച് പരിശോധനകള്‍ നടത്തി ആഭ്യന്തര മന്ത്രി ഷെയ്ഖ് താമര്‍ അലി സബാഹ് അല്‍ സലീം അല്‍ സബാഹ്. ഖൈത്താൻ മേഖലയിലെ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് സെക്ടര്‍ സന്ദർശിച്ചപ്പോൾ, സുരക്ഷായൊരുക്കുന്നതിലെ സിവിൽ ജീവനക്കാരുടെ പങ്കിനെ  ആഭ്യന്തര മന്ത്രി പ്രശംസിച്ചു. 

കൂടാതെ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് സെക്ടറിലെ വിവിധ വിഭാഗങ്ങളുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങളുടെ മറ്റും അവര്‍ മന്ത്രിക്ക് വിശദീകരിച്ച് നല്‍കി. വനിതാ പൊലീസ് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചപ്പോള്‍ സുരക്ഷിതത്വം, സാമൂഹിക സേവനം എന്നിവ കൈവരിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയും ദൃഡനിശ്ചയത്തോടെയുമാണ് വനിതാ പൊലീസ് മുന്നോട്ടുപോകുന്നതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

Related News