കുവൈത്തിന് ആശ്വാസം; പ്രതിദിന കോവിഡ് കേസുകൾ വന്‍ കുറവ്.

  • 07/08/2021

കുവൈത്ത് സിറ്റി :  കുവൈത്തില്‍  പ്രതിദിന കോവിഡ് കേസുകളുടെ  എണ്ണത്തിൽ റെക്കോർഡ് ഇടിവ്. കഴിഞ്ഞ മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ ജൂലൈയിൽ  രോഗികളുടെ വന്‍ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാകുന്നതിന്റെ സൂചനയാണിത്. ജൂലൈ 21 മുതൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 1000 ൽ താഴെയാണ്. ഡെൽറ്റ വകഭേദം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടും കുവൈത്തില്‍  അത് കാര്യമായി  ബാധിക്കാതിരുന്നത് പ്രതിരോധ പ്രവർത്തനത്തിന്റെ മേന്മയായിട്ടാണ് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. 

രാജ്യത്ത് ഇതുവരെയായി 28 ലക്ഷത്തോളം പേര്‍  വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ രാജ്യത്തെ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് നല്‍കുവാനാണ് ആരോഗ്യ മന്ത്രാലയം പദ്ധതിയിടുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൊട്രോവിമാബ് ഉപയോഗിക്കുന്നവർക്ക് പ്രതിരോധ ശേഷി വർധിക്കുന്നുണ്ടെന്നും രോഗം വേഗം ഭേദമാകുന്നതായും ആരോഗ്യ വൃത്തങ്ങള്‍ പറഞ്ഞു. കോവിഡാനന്തര രോഗങ്ങളെയും ഈ മരുന്ന് നല്‍കുന്നുണ്ട്. അതിനിടെ ക​ഴി​ഞ്ഞ മാ​സം കു​വൈ​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​വ​രി​ൽ ഭൂരിഭാഗവും വാക്സിന്‍ സ്വീകരിക്കാത്തവരായിരുന്നു. ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​നും സ്വീ​ക​രി​ച്ച​ശേ​ഷം കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​ത്​ 4.9 ശ​ത​മാ​ന​മാ​ണ്. വാക്സിന്‍ എ​ടു​ത്ത​വ​ർ​ക്കും അണുബാധ ബാ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മ​ര​ണ​ത്തി​ലേ​ക്ക്​ എ​ത്തു​ന്ന ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്ക്​ പോ​കാ​ൻ സാ​ധ്യ​ത കു​റ​വാ​ണെ​ന്നാ​ണ്​ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്ന​ത്.  

Related News