കുവൈറ്റ് കറൻസിയെ അപമാനിച്ച സിറിയൻ പൗരനെ നാടുകടത്തി

  • 07/08/2021

കുവൈത്ത് സിറ്റി: കുവൈറ്റ് കറൻസിയെ അപമാനിച്ച സിറിയൻ പൗരനെ ആഭ്യന്തര മന്ത്രാലയം നാടുകടത്തി. വലിയ തോതിൽ കുവൈറ്റ് കറൻസിയുടെ മുന്നിൽ ഇരുന്ന് മോശമായ രീതിയിൽ സംസാരിക്കുന്ന സിറിയൻ പൗരൻ്റെ വീഡിയോ പുറത്ത് വന്നിരുന്നു. 

സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നുള്ള വീഡിയോ ആണ് പുറത്ത് വന്നത്. ഈ വീഡിയോ ക്ലിപ്പ് വ്യാപക തോതിൽ പ്രചരിച്ചതോടെ സൈബർ ക്രൈം വിഭാഗം ഇയാളെ അറസ്റ്റ് ചെയ്തു. തുടർന്ന് കഴിഞ്ഞ ആഴ്ച ദമാസ്ക്കസിലേക്ക് നാടുകടത്തുകയായിരുന്നു.

Related News