60 വയസ് കഴിഞ്ഞവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍; സര്‍ക്കാര്‍ ജീവനക്കാരെ ഉള്‍പ്പെടുത്തില്ല

  • 08/08/2021

കുവൈത്ത് സിറ്റി: 60 വയസ് കഴിഞ്ഞ സര്‍വ്വകലാശാല ബിരുദമില്ലാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍ സ്വകാര്യ മേഖലയില്‍ മാത്രം. ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കേണ്ടതില്ലെന്നാണ് തീരുമാനാമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .

60 വയസ് കഴിഞ്ഞ  ഏകദേശം 6,000 പേര്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് അഡ്മിനിസ്ട്രേഷന്‍റെ കണക്കുകള്‍. 1,800 പേര്‍ 65 വയസ് കഴിഞ്ഞവരാണ്. സര്‍ക്കാര്‍ മേഖലയില്‍ വിരമിക്കല്‍ പ്രായം 65 വയസ് ആണ്. ചില മേഖലകളില്‍ അത് 75 വയസ് ആണ്.

2000 ദിനാര്‍ വാര്‍ഷിക ഫീസ് ഏര്‍പ്പെടുത്തി 60 വയസ് പിന്നിട്ടവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കാമെന്ന ഇളവ് വന്നാലും അത് സ്വകാര്യ മേഖലയില്‍ മാത്രമാകുമെന്ന് വൃത്തങ്ങള്‍ സൂചിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ഇഷ്യൂ ചെയ്തിട്ടില്ലെന്നും വൃത്തങ്ങള്‍ പറഞ്ഞു.

Related News