കൊവിഡ് തരംഗം നിയന്ത്രണത്തിലായെന്ന് ആരോഗ്യ മന്ത്രാലയം

  • 08/08/2021

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുമ്പോള്‍ നിലവിലെ തരംഗം നിയന്ത്രണത്തിലായെന്നുള്ളതിന്‍റെ സൂചനകളാണ് ലഭിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്‍ദുള്ള അല്‍ സനദ്. ആരോഗ്യ മന്ത്രാലയം ശരിയായ പാതയിലാണ് മുന്നോട്ട് പോകുന്നതെന്ന് ഉറപ്പിക്കുന്നതാണ് സൂചകങ്ങള്‍. 

വാക്സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം കൂടുകയും രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നുമുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.22 ശതമാനം ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 840 പേരാണ് രോഗത്തില്‍ നിന്ന് മുക്തി നേടിയത്. 

501 കേസുകളും അഞ്ച് മരണങ്ങളുമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം 244 കേസുകളായി കുറഞ്ഞു. ഒപ്പം 699 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8829 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാല് ശതമാനത്തിൽ താഴെയായി .

Related News