കൊവിഡ് പ്രതിസന്ധി 2,500 വ്യാജ കമ്പനികളെ കണ്ടെത്താന്‍ സഹായിച്ചു, പൂട്ടിക്കെട്ടി.

  • 08/08/2021

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധി സഹായകരമായത് 2,500 ഡമ്മി കമ്പനികളെ കണ്ടെത്താന്‍. മാന്‍പവര്‍ അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും സര്‍ക്കാര്‍ ഏജന്‍സികളും 2,500 വ്യാജ കമ്പനികളും പൂട്ടിക്കെട്ടി. ഭാഗിക ലോക്ക്ഡൗണും തുടര്‍ന്നുണ്ടായ പൂര്‍ണ ലോക്ക്ഡൗണും പ്രാദേശിക അടച്ചിടലും വിസ ട്രേഡുകളെയും ഒളിവിലുള്ള തൊഴിലാളികളെയും റെസിഡന്‍സി നിയമം ലംഘിച്ച് ദൈനംദിന ജോലികളില്‍ ഏര്‍പ്പെട്ടിരുന്നുവരെയും പുറത്തെത്തിച്ചു. 

ഇതോടെ ഉണര്‍ന്ന് പ്രവര്‍ത്തിച്ച സര്‍ക്കാര്‍ ഏജന്‍സികള്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ അടച്ച് പൂട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചു. ഒപ്പം നിയമലംഘകരെ അറസ്റ്റ് ചെയ്ത് പബ്ലിക്ക് പ്രോസിക്യൂഷനിലേക്ക് ശുപാര്‍ശ ചെയ്തു.

Related News