28,930 നിയമലംഘനങ്ങള്‍, 29 വാഹനങ്ങള്‍ പിടിച്ചെടുത്തു; വ്യാപക പരിശോധനകളുമായി ട്രാഫിക്ക് വിഭാഗം

  • 08/08/2021

കുവൈത്ത് സിറ്റി: ജൂലൈ 31 മുതല്‍ ഇന്നലെ വരെ ട്രാഫിക്ക് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 28,930 നിയമലംഘനങ്ങള്‍. ആഭ്യന്തര മന്ത്രാലയ അസിസ്റ്റന്‍റ്  അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സാനെയുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്. 

28,930 നിയമലംഘനങ്ങള്‍ക്ക് പുറമെ ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച പ്രായപൂര്‍ത്തിയാകാത്ത 29 പേരെയും കണ്ടെത്തി. ഒപ്പം വാറന്‍റ് പുറപ്പെടുവിച്ചിട്ടുള്ള നാല് പേരെയും മയക്കുമരുന്നുമായി മൂന്ന് പേരെയും പിടികൂടി. ഡ്രോണുകള്‍ അടക്കം ഉപയോഗിച്ച് ജാബര്‍ പാലത്തിലും സുബിയ ഏരിയയിലും മിലിട്ടറി, സിവിലിയന്‍ പട്രോള്‍ സംഘങ്ങളുടെ പങ്കാളിത്തത്തോടെ ഇന്നലെ വ്യാപക പരിശോധനയാണ് നടത്തിയത്.

Related News