സ്കൂളുകളുടെ പ്രവര്‍ത്തന സമയം നിയന്ത്രിക്കുന്ന കാര്യം ആലോചനയില്‍

  • 08/08/2021

കുവൈത്ത് സിറ്റി: സ്കൂളുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം കൊണ്ട് വരുന്ന കാര്യം വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നു. സ്കൂളുകള്‍ തുറക്കുന്നതിലും സുരക്ഷിതമായി ക്ലാസുകള്‍ നടത്തുന്നതിനും ഒരു സംവിധാമുണ്ടാകുന്നത് സംബന്ധിച്ച് മന്ത്രിസഭയുടെ തീരുമാനങ്ങള്‍ മന്ത്രലായം പ്രതീക്ഷിക്കുന്നുണ്ട്. 

പ്രവര്‍ത്തനസമയം കുറയ്ക്കുന്ന നിര്‍ദേശം ഉയര്‍ന്ന് വന്നിട്ടുണ്ടെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി. 45ല്‍ നിന്ന് 30-35 മിനിറ്റിലേക്ക് ക്ലാസുകള്‍ ചുരുക്കണമെന്ന നിര്‍ദേശമാണ് ഉയര്‍ന്ന് വന്നിട്ടുള്ളത്. അടിസ്ഥാന വിഷയങ്ങളില്‍ മാത്രം കേന്ദ്രീകരിക്കണമെന്നും ക്ലാസുകള്‍ വിഭജിക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

Related News