കരാറുകാര്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ നല്‍കാനുള്ളത് നാല് ബില്യണോളം കുവൈത്തി ദിനാര്‍

  • 08/08/2021

കുവൈത്ത് സിറ്റി: മന്ത്രാലയങ്ങളുമായും സര്‍ക്കാര്‍ ഏജന്‍സികളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്കും കമ്പനികള്‍ക്കും സര്‍ക്കാര്‍ നല്‍കാനുള്ളത് ഏകദേശം നാല് ബില്യണ്‍ കുവൈത്തി ദിനാര്‍. 2021 അവസാനത്തോടെ ഇത് 5 ബില്യണ്‍ ദിനാര്‍ ആകുമെന്നും വൃത്തങ്ങള്‍ പറഞ്ഞു. 

ഈ സാമ്പത്തിക വര്‍ഷത്തിലെ ആകെ ചെലവായി കണക്കാക്കിയ 23.048 ബില്യണിന്‍റെ 21.7 ശതമാനമാണ് ഈ തുക. സര്‍ക്കാര്‍ കരാര്‍ തുക നല്‍കാനുള്ളവര്‍ ഒരു നീണ്ട പട്ടിക തയാറാക്കിയിട്ടുണ്ട്. അതില്‍ ചിലര്‍ക്ക്, സര്‍ക്കാര്‍ കരാര്‍ രണ്ട് വര്‍ഷം മുമ്പ് ലഭിച്ചവരാണ്. 18 മാസം മുമ്പ് വരെയുള്ള പേയ്മെന്‍റുകള്‍ കുടിശിക ആയിട്ടുണ്ടെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

Related News