ടോക്കിയോ ഒളിമ്പിക്സ്: ഗള്‍ഫ് രാജ്യങ്ങളില്‍ കുവൈത്ത് നാലാം സ്ഥാനത്ത്, ഖത്തര്‍ ഒന്നാമത്

  • 09/08/2021

കുവൈത്ത് സിറ്റി: ജപ്പാനിലെ ടോക്കിയോയില്‍ കൊടിയിറങ്ങിയ 2020 ഒളിമ്പിക്സില്‍ അറബ് ലോകത്ത് ഒന്നാം സ്ഥാനം നേടി ഖത്തര്‍. ലോകത്ത് 41-ാം സ്ഥാനത്ത് എത്തിയ ഖത്തര്‍ രണ്ട് സ്വര്‍ണ്ണവും ഒരു വെങ്കലവുമാണ് നേടിയത്. ഹൈ ജംപിലും ഭാരോദ്വഹനത്തിലും ഖത്തര്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ ബീച്ച് വോളിയിലാണ് ഏക വെങ്കലം സ്വന്തമാക്കിയത്. 

കൂടുതല്‍ മെഡലുകള്‍ നേടി ഈജിപ്തും മികച്ച പ്രകടനം കാഴ്ചവെച്ചു. 54-ാം സ്ഥാനത്ത് എത്തിയ ഈജിപ്ത് ഒരു സ്വര്‍ണ്ണം, ഒരു വെള്ളി, നാല് വെങ്കലം അടക്കം ആറ് മെഡലുകളാണ് നേടിയത്. ഒരു വെങ്കലവുമായി കുവൈത്ത് ലോകത്ത് 86-ാം സ്ഥാനത്തും ഗള്‍ഫില്‍ നാലാം സ്ഥാനത്തുമാണ്. അല്‍ റാഷിദി ആണ് കുവൈത്തിനായി വെങ്കലം നേടിയത്.

Related News