60 വയസ് കഴിഞ്ഞവരുടെ റെസിഡൻസി പുതുക്കല്‍ ഫീസ്; കുറയ്ക്കാന്‍ അഭ്യര്‍ത്ഥിച്ച് വാണിജ്യ മന്ത്രി.

  • 09/08/2021

കുവൈത്ത് സിറ്റി: 60 വയസ് കഴിഞ്ഞ സര്‍വ്വകലാശാല ബിരുദമില്ലാത്ത പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്ന വിഷയം വീണ്ടും ചര്‍ച്ചയില്‍. 2000 ദിനാര്‍ വാര്‍ഷിക ഫീസ് ഏര്‍പ്പെടുത്തി വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കാനുള്ള സാധ്യതകളാണ് നേരത്തെ തെളിഞ്ഞിരുന്നത്. 

എന്നാല്‍, ഈ ഫീസ് പുനപരിശോധിക്കണമെന്ന് വാണിജ്യ മന്ത്രി ഡോ. അബ്‍ദുള്ള അല്‍ സല്‍മാന്‍ മാന്‍പവര്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടു. വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനുള്ള ഫീസ് 500 ദിനാര്‍ ആക്കണമെന്നാണ് അദ്ദേഹം മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡിനോട് അഭ്യര്‍ത്ഥിച്ചത്. ആരോഗ്യ ഇന്‍ഷുറന്‍സ് കൂടാതെയാണ് ഈ 500 ദിനാര്‍. വാണിജ്യ മന്ത്രിയുടെ അഭ്യര്‍ത്ഥനയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അടുത്തയാഴ്ച യോഗം ചേരുന്നുണ്ട്.

Related News