പ്രവാസികള്‍ക്ക് പ്രവേശനം അനുവദിച്ചു; പക്ഷേ സങ്കീർണതകൾ അവസാനിക്കുന്നില്ല.

  • 09/08/2021

കുവൈത്ത് സിറ്റി: ഹൈ റിസ്ക്ക് പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നടക്കം വാക്സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്ക് സര്‍ക്കാര്‍ പ്രവേശനം അനുവദിച്ചെങ്കിലും സങ്കീര്‍ണതകള്‍ ഒഴിയുന്നില്ല. നേരത്തെയെടുത്ത നിയന്ത്രണങ്ങള്‍ കടുപ്പിച്ച തീരുമാനങ്ങൾ ഇതുവരെ റദ്ദാക്കപ്പെടാത്തതാണ് ഇപ്പോള്‍ പ്രശ്നമാകുന്നതെന്ന്  പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

പുതിയ ഗാര്‍ഹിക തൊഴിലാളിയെ എത്തിക്കുന്നതിന് 2,500 ദിനാര്‍ ചിലവഴിക്കുന്നതിന് പുറമെ വിദേശത്ത് കുടുങ്ങിപ്പോയ തൊഴിലാളിയാണെങ്കില്‍ 1,500 ദിനാര്‍ മുടക്കണം എന്നുള്ളതാണ് വിഷയം സങ്കീര്‍ണ്ണമാക്കുന്നത്. 

ഒപ്പം ഹൈ റിസ്ക്ക് രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളുടെ ക്വാറന്‍റൈന്‍ 28 ദിവസമാണ്. ആദ്യം 14 ദിവസം ട്രാന്‍സിറ്റ് രാജ്യത്തും പിന്നീട് കുവൈത്തിലെ ഹോട്ടലിലും ക്വാറന്‍റൈനില്‍ കഴിയണം. ഇതിനായി കുവൈത്തി പൗരന്‍ 1,500 ദിനാര്‍ ചെലവഴിക്കണം. ഇക്കാര്യങ്ങൾ സൂചിപ്പിച്ച് പാർലമെന്റ് അംഗം ഡോ. ഹമദ് അൽ-മത്താർ തന്റെ ട്വിറ്ററിൽ കുറിച്ചു. 

Related News