ബാർകോഡ് റീഡറുള്ള സിവിൽ ഐഡി മെഷീനുകൾ പ്രവർത്തനസജ്ജമായി, നിരവധി സർവീസുകൾ ഇനി അപ്പോയ്ന്റ്മെന്റില്ലാതെ.

  • 09/08/2021

കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ സിവില്‍ ഇന്‍ഫര്‍മേഷന്‍ പ്രധാന കെട്ടിടത്തിൽ  സിവില്‍ ഐഡി സ്റ്റോറേജ് ഡിവൈസുകളുടെ എണ്ണം വര്‍ധിപ്പിച്ച് സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി. യൂസര്‍മാരുടെ ഫോണുകളില്‍ വഴി ഓട്ടോമാറ്റിക് ബാർ കോഡുകൾ സ്കാന്‍ ചെയ്യാനുള്ള സ്മാർട്ട് ഉപകരണങ്ങൾ അതോറിറ്റി സ്ഥാപിച്ചു. 

സിവില്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോഴും, നഷ്ടപ്പെട്ടാലും ഒക്കെ സേവന ജീവനക്കാരനെ സന്ദർശിക്കേണ്ട ആവശ്യമില്ലെന്നുള്ളതാണ് പുതിയ സംവിധാനം വഴിയുള്ള പ്രത്യേകത. പുതിയ മെഷീൻ വഴി സിവിൽ ഐഡി കാർഡിന് വേണ്ടി അപേക്ഷിക്കാം, ആദ്യമായി സിവിൽ ഐഡിക്ക് വേണ്ടി അപേക്ഷ സമർപ്പിക്കുന്നവർക്കും നേരത്തെ ലഭിച്ച കാർഡ് നഷ്ടപ്പെട്ടവർക്ക് വീണ്ടും കാർഡിനായും പുതിയ മെഷീൻ വഴി അപേക്ഷ നൽകാം.

സൗത്ത് സുറ പ്രദേശത്തുള്ള റിസപ്ഷന്‍ ഹാളുകളില്‍ പുതിയതായി 10 ഡിവൈസുകളാണ് ഇപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളത്. ഇതോടെ ആകെ വിവിധ ഗവര്‍ണറേറ്റുകളിലായി ആകെ 80 ഡിവൈസുകള്‍ അതോറിറ്റി ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞു.

Related News