ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീനുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് പാസി അധികൃതര്‍

  • 09/08/2021

കുവൈത്ത് സിറ്റി : പാസി ആസ്ഥാനത്ത് സിവിൽ ഐഡി കാര്‍ഡ് ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീനുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.പുതിയ ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീനുകള്‍ കൂടി സ്ഥാപിച്ചതോടെ മൊത്തം മെഷിനുകളുടെ എണ്ണം 80 ആയി. ഓരോ മെഷിനിന്‍റെയും  ശേഷി  5,000 കാർഡുകളാണ്. ഇതോടെ  നാല് ലക്ഷം കാര്‍ഡുകള്‍ കയോസ്കികള്‍ വഴി വിതരണം ചെയ്യുവാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

അതിനിടെ  കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കും  താമസ വിലാസം മാറ്റുവാന്‍ അപേക്ഷിക്കുന്ന ഉപയോക്താക്കള്‍ക്കും ഫോണിലൂടെ ഓട്ടോമാറ്റിക് ബാർകോഡുകൾ വായിക്കാൻ കഴിയുന്ന  സ്മാർട്ട് ഉപകരണങ്ങൾ വികസിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതോടെ ഇത്തരം ആവശ്യങ്ങള്‍ക്കായി സ്വദേശികള്‍ക്കും വിദേശികള്‍ക്കും  പാസി ഓഫീസ് സന്ദര്‍ശിക്കേണ്ട ആവശ്യമുണ്ടാകില്ല.  സ്വദേശികളുടെയും വിദേശികളുടെയും അടക്കം  പതിനായിരക്കണക്കിന് സിവില്‍ ഐ ഡി കാര്‍ഡുകളാണ് സിവിൽ ഐഡി കയോസ്കികളില്‍ കെട്ടികിടക്കുന്നത്. പുതുതായി വെൻഡിംഗ് മെഷീനുകള്‍ വന്നതോടെ പുതിയ ഐഡി കാര്‍ഡുകള്‍ നിക്ഷേപിക്കാന്‍ കഴിയാത്ത പ്രതിസന്ധി പരിഹരിക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. 

Related News