തീയറ്റര്‍, റെസ്റ്ററന്‍റ് പ്രവേശനം; കുവൈറ്റ് പൗരന്മാർക്ക് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഫ്രാന്‍സ്

  • 10/08/2021

കുവൈത്ത് സിറ്റി: ഫ്രാന്‍സിലേക്ക് വരുന്ന കുവൈത്തികള്‍ കൊവിഡ് സംബന്ധിച്ച ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തീയറ്ററുകളിലും റെസ്റ്ററന്‍റുകളിലും വിനോദ സഞ്ചാര മേഖലകളിലും പ്രവേശിക്കുന്നതിന് ഇത് നിര്‍ബന്ധമാണ്. 

ഫ്രാന്‍സില്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് യൂറോപ്യന്‍ മെഡിസീന്‍സ് ഏജന്‍സി അംഗീകരിച്ച ഏതെങ്കിലും വാക്സിന്‍ എടുത്തതായി തെളിയിക്കുന്ന ഹെല്‍ത്ത് പാസ്പോര്‍ട്ട് ആണ് ആവശ്യമായിട്ടുള്ളത്. 

ആപ്ലിക്കേഷന്‍ വഴിയുള്ള ഡിജിറ്റല്‍ പാസ്പോര്‍ട്ടോ അല്ലെങ്കില്‍ വാക്സിന്‍ സ്വീകരിച്ചതിന്‍റെ രേഖയോ കൈയില്‍ കരുതണം. ഫൈസര്‍, മോഡേണ, ആസ്ട്രസെനഗ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്സിനുകളാണ് യൂറോപ്യന്‍ മെഡിസീന്‍സ് ഏജന്‍സി അംഗീകരിച്ചിട്ടുള്ളത്. വാക്സിന്‍ സ്വീകരിക്കാത്തവര്‍ ഫ്രാന്‍സിലേക്ക് വരുന്നതിന് 48 മണിക്കൂര്‍ മുമ്പുള്ള പിസിആര്‍ നെഗറ്റീവ് ഫലമാണ് ഹാജരാക്കേണ്ടത്.

Related News