കൊവിഡ് പ്രതിസന്ധിക്കിടെ കുവൈത്തിൽ പനഡോളിന് ക്ഷാമം

  • 10/08/2021

കുവൈത്ത് സിറ്റി: രാജ്യം കൊവിഡ് പ്രതിസന്ധിയില്‍ നട്ടംതിരിയുന്നതിനിടെ സ്ഥിതി ഗുരുതരമാക്കി പനഡോൾ മരുന്നിന്‍റെ ക്ഷാമം. പനി, ജലദോഷം, തലവേദന, മസില്‍ വേദന തുടങ്ങിയവയ്ക്കെല്ലാം നല്‍കുന്ന മരുന്നാണ് പനഡോൾ . സ്വകാര്യ മേഖലയിലെ മിക്ക ഫാര്‍മസികളും പാന്‍ഡോള്‍ ക്ഷാമം നേരിടുന്നുണ്ടെന്ന് തുറന്ന് പറഞ്ഞു. 

വാക്സിന്‍ സ്വീകരിക്കുമ്പോള്‍ അതിന്‍റെ ഫലമായി ഉണ്ടാകുന്ന പനിക്കും മറ്റും പനഡോൾ ആണ് ഡോക്ടര്‍മാര്‍ നല്‍കിവരുന്നത്. ഇങ്ങനെ രാജ്യത്ത് വാക്സിനേഷന്‍ പ്രക്രിയ ദ്രുതഗതിയില്‍ മുന്നോട്ട് പോകുന്നതോടെ പാന്‍ഡോളിനുള്ള ആവശ്യക്കാരും ഏറിവന്നു. ദിവസേന ഒരുലക്ഷത്തിന്‌ മുകളിലാണ് വാക്‌സിനേഷൻ നിരക്ക്, ഇതോടെ ക്ഷാമം രൂക്ഷമായതെന്നാണ് വിലയിരുത്തല്‍.

Related News