ഇന്ത്യയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് കൊറോണ വാക്സീന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

  • 10/08/2021


ന്യൂ ഡെൽഹി: ഇന്ത്യയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കൊറോണ വാക്സീന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. രജിസ്റ്റര്‍ ചെയ്യാന്‍ തിരിച്ചറിയല്‍ രേഖയായി പാസ്പോര്‍ട്ട് നല്‍കിയാല്‍ മതിയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 

ആരോഗ്യമന്ത്രാലയത്തിന്‍റേതാണ് തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യയിൽ താമസിക്കുന്ന ധാരാളം വിദേശികൾക്ക് കൊറോണ വാക്സീന്‍ നൽകേണ്ടത് പ്രധാനമാണെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

Related News