ജോലിക്കായി കാത്തിരിക്കുന്ന കുവൈത്ത് പൗരന്മാരുടെ എണ്ണം കുറഞ്ഞു

  • 10/08/2021

കുവൈത്ത് സിറ്റി: മാന്‍പവര്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത് ആറ് മാസത്തിലേറെയായി ജോലിക്കായി കാത്തിരിക്കുന്ന കുവൈത്തികളുടെ എണ്ണത്തില്‍ നാല് ശതമാനം കുറവ്. നിലവില്‍ ഏകദേശം 723 പേരുടെ കുറവാണ് വന്നിട്ടുള്ളത്. കുവൈത്ത് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളാണ് ജോലി തേടുന്നവരില്‍ കൂടുതലുള്ളത്. 

നിലവില്‍ 18,168 കുവൈത്തികളാണ് ജോലി അന്വേഷിച്ചിരുന്നതെന്ന് മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി. ഇതിന് ശേഷം ജൂലൈ രണ്ടാം ആഴ്ച പുറത്തുവിട്ട പട്ടികയില്‍ ഇത് 17,445 ആയി കുറഞ്ഞു. സര്‍വ്വകലാശാല ബിരുദം ഉള്ളവരാണ് ജോലിക്കായി കാത്തിരിക്കുന്നവരില്‍ കൂടുതല്‍. 

ഈ വിഭാഗത്തിലുള്ളവര്‍ നിലവില്‍ 10,153 പേരാണ് ജോലി അന്വേഷിക്കുന്നത്. ബിരുദാനന്തര ബിരുദം ഉള്ള 285 പേരും ജോലി തേടുന്നുണ്ട്. നേരത്തെ ഇവരുടെ എണ്ണം 304 ആയിരുന്നു. ഡിപ്ലോമയുള്ള 2,909 പേരാണ് ജോലിക്കായി കാത്തിരിക്കുന്നത്. ഹൈസ്കൂള്‍ യോഗ്യതയുള്ള 1,184 പേരും തൊഴില്‍ അന്വേഷിക്കുന്നുണ്ട്.

Related News